https://kazhakuttom.net/images/news/news.jpg
POLITICS

എലിവേറ്റഡ് ഹൈവേയിൽ റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കണിയാപുരം ഡവലപ്പ്മെന്റ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ


കഴക്കൂട്ടം: ജനസാന്ദ്രതയും നിരവധി വ്യാപാരകേന്ദ്രങ്ങളും, ആരാധനാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള, ഇടറോഡുകളും ഉൾപ്പെടുന്ന കണിയാപുരം മുതൽ പള്ളിപ്പുറം വരെ എലിവേറ്റഡ് ഹൈവേയിൽ റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കണിയാപുരം ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്ന ധർണ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്തു. 

ജനങ്ങളുടെ ആവശ്യം മനസിലാക്കി കേന്ദ്ര ഉപരിതല വകുപ്പ് അനുകൂലമായ നിലപാട് എടുത്തുവെങ്കിലും ഉദ്യോഗസ്ഥ ലോബി അത് അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് എം.എം ഹസൻ ആവശ്യപ്പെട്ടു.  കെ.ഡി.ഒ ചെയർമാൻ തോട്ടിൻകര നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണയിൽ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ, ജില്ലാ പഞ്ചായത്തംഗം ഉനൈസ അൻസാരി, പൊടിമോൻ അഷ്റഫ്, ബ്ളോക്കംഗം ഷിബിലാ സക്കീർ, പറമ്പിൽപാലം സുൽഫി, ശിവൻകുട്ടി, സഫർ തുടങ്ങിയവർ പങ്കെടുത്തു.

ജനങ്ങളുടെ ആവശ്യം മനസിലാക്കി കേന്ദ്ര ഉപരിതല വകുപ്പ് അനുകൂലമായ നിലപാട് എടുത്തുവെങ്കിലും ഉദ്യോഗസ്ഥ ലോബി അത് അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് എം.എം ഹസൻ ആവശ്യപ്പെട്ടു

0 Comments

Leave a comment